Saturday, December 28, 2024
GeneralLatest

ഹോട്ടലുടമകളെ ഉപദ്രവിച്ചാൽ ശക്തമായി നേരിടും


കോഴിക്കോട്: ഹോട്ടലുകളിൽ ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് അനാവശ്യമായി നോട്ടീസ് നൽകി മാനസികമായി ഉടമകളെ പീഡിപ്പിക്കുന്ന വടകര മേഖലയിലെ താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ വ്യാപാരം മുന്നോട്ടു കൊണ്ടുപോവുന്നതിനായി ഹോട്ടലുടമകൾക്കും സംഘടനക്കും ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറണ്ട് അസോസിയേഷൻ (KHRA) കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പാചക വാതകം, പാമോയിൽ, കോഴി ഇറച്ചി, വനസ്പതി ഉൾപ്പെടെയുള്ള വില വർദ്ധനവിനിടയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ഈ അവസരത്തിൽ ഉദ്യോഗസ്ഥൻറെ പ്രതികാരബുദ്ധിയോടെ നടത്തുന്ന പരിശോധനകൾക്കെതിരെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും നിവേദനം നൽകി. ജില്ലാ പ്രസിഡൻറ് രൂപേഷ് കോളിയോട്ടിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻറ് ജി. ജയപാൽ ഉൽഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന ട്രഷറർ എം. അബ്ദുൽ റസാഖ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് സി.ബിജുലാൽ, സംസ്ഥാന നേതാക്കളായ മുഹമ്മദ് സുഹൈൽ, സ്കറിയ, എൻ. സുഗുണൻ, എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി U S സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ട്രെഷറർ ബഷീർ കുറ്റ്യാടി നന്ദി പറഞ്ഞു.

 


Reporter
the authorReporter

Leave a Reply