കുറ്റ്യാടി: ഓത്യോട്ട് കോർട്ടിൽ വെച്ച് നടന്ന വോളിബോൾ ടൂർണമെൻ്റിൽ ജിംഖാന ഓത്യോട്ട് ജേതാക്കളായി. ഫൈനലിൽ പ്രിയദർശിനിയെ തോൽപ്പിച്ചാണ് ജിംഖാന കപ്പ് നേടിയത്. പൂവത്തിങ്കൽ മജീദ്, മുഹമ്മദലി, താജുദ്ദീൻ തങ്ങൾ, ഹമീദ് മഞ്ചാൻ, മജീദ് തങ്ങൾ, റാഫി, ഉബൈദ് കൊല്ലാണ്ടി എന്നിവർ ജിംഖാനയ്ക്കു വേണ്ടി കളത്തിലിറങ്ങി. കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ഷാജഹാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റണ്ണർ അപ്പ് ആയ പ്രിയദർശിനിക്കുവേണ്ടി
നാസർ, മുസ്തഫ, നിഹാൽ, ഫൈസൽ വി കെ, ഹാരിസ് പി.കെ,
രജീഷ്, കരീം എന്നിവർ അണിനിരന്നു.
ഈഗിൾ, ടൈഗേഴ്‌സ് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരച്ചു. ഈഗിൽ ടീമിൽ അബ്ദുൽ സലാം, റഷീദ് കെ എസ്, നാസർ കെ എസ്, റഫീഖ് കുമ്പളം, അബ്ദുള്ള എൻ കെ സി, സിദ്ധീഖ് വേളം,
സാജിർ സഹോദരൻ എന്നിവർ അണിനിരന്നു. ടൈഗേഴ്സിനു വേണ്ടി വാഴാട്ട് ഗഫൂർ, അസ്‌ലം, ആരിഫ് എൻ.കെ, ജമാൽ പോതുകുനി, ഹാരിസ്,
ഹമീദ് എള്ളിൽ, സഫുവാൻ എന്നിവരും കളത്തിലിറങ്ങി.