കോഴിക്കോട്: പ്രമുഖ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയായ ബിഎൽഎം ഡയറക്ടർ ബോർഡ് അംഗവും ശിവഗിരി ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗവുമായ വി കെ സിബി എഴുതിയ ഗുരു: അരുളും പൊരുളും കവർ പ്രകാശനം ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാർ നിർവ്വഹിച്ചു. ബിഎൽഎം പ്രസിഡന്റ് ശ്രീ. കരുണാമൂർത്തി, മാനേജിംഗ് ഡയറക്ടർ മനോഹരൻ, കുപ്പുസ്വാമി, ബിസിനസ് ഹെഡ് പങ്കജവല്ലി, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീനാരായണഗുരുദേവന്റെ വചനങ്ങൾ ആധുനികാലത്ത് പ്രസക്തമാകുന്നതെങ്ങനെയെന്ന നിരീക്ഷണമാണ് വി കെ സിബി ഈ പുസ്തകത്തിലൂടെ നിർവ്വഹിക്കുന്നത്. ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പ്രകാശനം പുസ്തകം ചെയ്യും.










