കോഴിക്കോട്:കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടാനായി പോയ പോലീസുകാർക്ക് നേരെ ആക്രമണം
പ്രതിയുടെയും കൂട്ടാളികളുടെയും ആക്രമണത്തിൽ 6 പോലീസുകാർക്ക് പരിക്കേറ്റു.
ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോൻ്റെ കാലിന്റെ മുട്ടിന് ഗുരുതര പരിക്കാണ്.ഇദ്ധേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
വിവിധ ജില്ലകളിൽ കേസുകളുള്ള ടിങ്കു എന്ന പ്രതിയെ പിടികൂടാനായി പോയപ്പോഴാണ് സംഭവം.
സ്റ്റേഷനിലേക്ക് കൊണ്ടുവന്ന പ്രതി സ്വയം പരിക്കേൽപ്പിച്ച് റോഡിലേക്ക് ഓടുകയായിരുന്നു.റോഡിൽ വാഹനത്തിൻ്റെ മുകളിൽ കയറി ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.