യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്ച വന്നതിന് മുൻ ഡി സിസി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തണം.
കോഴിക്കോട്: നവംബർ 13ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നടന്ന നെഹ്റു അനുസ്മരണ പരിപാടി യുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അനിഷ്ട സംഭവത്തെകുറിച്ച് അന്വേഷിച്ച് റി പ്പോർട്ട് നൽകുവാൻ കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിവി കുഞ്ഞികൃഷ്ണൻ ജോൺ പൂതക്കുഴി എന്നിവരെ കെപിസിസി പ്രസിഡണ്ടിന്റെ നിർദ്ദേശ പ്രകാരം ഡിസിസി പ്രസിഡണ്ട് അന്വേഷ ണ കമ്മീഷനായി നിയമിച്ചിരുന്നു.
അഞ്ച് ദിവസം കൊണ്ട് റിപ്പോർട്ട് നൽകുവാനായിരുന്നു പാർട്ടി കൊടുത്ത നിർദ്ദേശമെങ്കിലും അവിടെ അനിഷ്ട സംഭവത്തിന് വിധേയരായ മാധ്യമ പ്രവർത്തകരിൽ നിന്നും യോഗത്തിൽ പങ്കെടുത്തിരുന്ന കോൺ നേതാക്കളിൽനിന്നും പ്രസ്സ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും മൊഴികളെടുത്ത് വിശദമായ റിപ്പോർട്ട് നിർദ്ദേശങ്ങളോട് കൂടി ഡിസിസിക്ക് സമർപ്പിച്ചിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെയും ഡിസിസിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡണ്ട് താഴെ പറയുന്ന തീരുമാനങ്ങളും നടപടികളും എടുത്തതായി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ അറിയിച്ചു.
തീരുമാനങ്ങൾ
1) 13ന് നടന്ന യോഗത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ പ്രവൃത്തികൾ കോൺഗ്രസ് സം സ്കാരത്തിന് യോജിച്ചതല്ല.
2) അക്രമത്തിന് നേതൃത്വം നൽകിയെന്ന് ദൃശ്യങ്ങളിലൂടെയും മാധ്യമ പ്രവർത്തകരുടെ മൊഴിയിലു ടെയും ബോധ്യപ്പെട്ട മുൻ മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. ജി.സി. പ്രശാന്ത് കുമാർ, അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രാജീവൻ തിരുവച്ചിറ എന്നിവരെ പാർട്ടിയിൽനിന്നും സസ്പെന്റ് ചെയ്തിരിക്കുന്നു.
3) സംഭവത്തിൽ ജാഗ്രത കുറവ് കാണിച്ച ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ഡിസി സി ജനറൽ സെക്രട്ടറിയുമായ സുരേഷ് കീച്ചവയെ പരസ്യമായി താക്കീത് ചെയ്യാൻ തീരുമാനിച്ചു.
4) യോഗസ്ഥലത്തുണ്ടായ അനിഷ്ട സംഭവങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്ച വന്നതിന് മുൻ ഡി സിസി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ മാധ്യമങ്ങളിലൂടെ പരസ്യമായ ഖേദപ്രകടനം നടത്തണം.