Wednesday, January 22, 2025
GeneralHealth

ആശങ്കയായി ഗില്ലിൻ ബാരെ സിൻഡ്രം, മഹാരാഷ്ട്രയിൽ 5 പേ‍ർക്ക് രോഗബാധ, 2 പേ‍ർ വെൻ്റിലേറ്ററിൽ


മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പടര്ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.


Reporter
the authorReporter

Leave a Reply