കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി, മെറാൾഡ ജുവൽസിന്റെ സഹകരണത്തോടെ ഗവ. ജനറൽ ആശുപത്രി വളപ്പിൽ പൂന്തോട്ടം പുനർ നിർമ്മിച്ചു. പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ പ്രമോദ് നായനാർ നിർവ്വഹിച്ചു.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാനസികോല്ലാസം നൽകുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രമോദ് നായനാർ പറഞ്ഞു.റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് അബ്ദുൽ ജലീൽ ഇടത്തിൽ അധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കോർഡിനേറ്റർ അഡ്വ. വി പി രാധാകൃഷ്ണൻ , അസി. ഗവർണർ എം എം ഷാജി,ആശുപത്രി സൂപ്രണ്ട് ആഷാ ദേവി , ഡെപ്യൂട്ടി സൂപ്രണ്ട് കെ എം സച്ചിൻ ബാബു , ആർ എം ഒ ഡോ.സി വി ശ്രീജിത്ത് , എ.ആർ എം ഒ ഡോ. മുനവ്വർ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ സന്നാഫ് പാലക്കണ്ടി സ്വാഗതവും സെക്രട്ടറി എൻ വി മുഹമ്മദ് യാസിർ നന്ദിയും പറഞ്ഞു.