കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിലും അന്തേവാസികൾ ചാടിപ്പോയതിലും മുഖ്യ പ്രതി സംസ്ഥാന സർക്കാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.സര്‍ക്കാര്‍ സംരക്ഷണത്തിലാക്കിയ അന്തേവാസികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയണം. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്നും ജീവനക്കാരുടെ കുറവ് ഉടൻ നികത്തണമെന്നും ആശുപത്രി വികസന സമിതി നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കുതിരവട്ടം മാനസികരോഗ്യ കേന്ദ്രത്തിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
സ്വന്തം വകുപ്പിൽ ക്രമക്കേടുകളും വീഴ്ചകളും സംഭവിക്കുമ്പോൾ പി.ആർ വർക്ക് നടത്തി അഭിരമിക്കുകയാണ് ആരോഗ്യ മന്ത്രി.കോവിഡ് മരണങ്ങളും,സ്വന്തം മണ്ഡലത്തിലെ ഒമിക്രോണ്‍ റിപ്പോര്‍ട്ടും മറച്ച് വെച്ച ആരോഗ്യ മന്ത്രിയുടെ പൊയ്മുഖം ജനങ്ങൾ തിരിച്ചറിഞ്ഞതാണ്.കഴിവില്ലെങ്കി ല്‍ രാജിവെച്ചൊഴിയുകയാണ് വേണ്ടത്.469 അന്തേവാസികളില്‍ 168 പേര്‍ സ്ത്രീകളുളള കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നാല് താല്കാലിക സുരക്ഷാ ജീവനക്കാര്‍ മാത്രമാണുളളത്.ഒരാള്‍ പോലും വനിതയില്ലെന്നുളളത് ഞെട്ടിപ്പിക്കുന്നതാണ്. സുരക്ഷാവീഴ്ച അംഗീകരിച്ച് കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വി.കെ.സജീവൻ അശ്യപ്പെട്ടു.പുതിയറ ഡിവിഷൻ കൗൺസിലറും യുവമോർച്ച ജില്ലാ പ്രസിഡൻ്റുമായ ടി.രനീഷ് അദ്ധ്യക്ഷത വഹിച്ചു.

പാർട്ടി ജില്ലാ സെക്രട്ടറി പ്രശോഭ് കൊട്ടുളി, യുവമോർച്ച ജില്ലാ ജന.സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ,ബിജെപി പുതിയറ മണ്ഡലം പ്രസിഡന്റ് ദിജിൽ, യുവമോർച്ച ജില്ലാ ഭാരവാഹികളായ അതുൽ കൊയിലാണ്ടി ,രാഗേഷ് , അരുൺപ്രസാദ് കൊടുവള്ളി , യദുരാജ്,എന്നിവർ സംസാരിച്ചു. ജില്ലാകമ്മറ്റിയംഗങ്ങളായ ലിബിൻ കുറ്റ്യാടി അഖിൽ ഉള്ളിയേരി, ധനേഷ് സി.കെ,മണ്ഡലംപ്രസിഡൻ്റുമാരായ സൂരജ്കൊമ്മേരി,വിഷ്ണുപയ്യാനക്കൽ, സംഗീത്.എം ,മിഥുൻമോഹൻ എന്നിവർ നേതൃത്വം നൽകി.
