തിരൂർ: സി എസ് ഐ മലബാർ ഡയോസിസ് കോർപ്പറേറ്റ് മേനേജ് മെൻ്റിന് കീഴിൽ തിരുന്നാവായ കൊടക്കൽ ബി ഇ എം യു പി സ്കൂളിൻ്റെ 180 മത് വാർഷികത്തിനോടനുബന്ധിച്ച് നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപന കർമ്മം സി എസ് ഐ മലബാർ ഡയോസിസ് ബിഷപ്പ് റൈറ്റ് റവറൻ്റ് ഡോ.റോയ്സ് മനോജ് വിക്ടർ നിർവ്വഹിച്ചു.
എല്ലാവർക്കും വിദ്യാഭ്യാസമെന്ന മഹത്തായ ലക്ഷ്യത്തോടെ സ്ഥാപിതമായ ബാസൽ മിഷൻ സ്ഥാപനങ്ങൾ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റം മഹത്തരമാണെന്നും വിവേചനരഹിതമായ വിദ്യാഭ്യാസമെന്ന സങ്കൽപ്പത്തിലൂടെ മുന്നേറുന്ന സിഎസ്ഐ സ്ഥാപനങ്ങളിൽ ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള കൊടക്കൽ വിദ്യാലയത്തിൻ്റെ സ്ഥാനം അദ്വിതീയമാണെന്നും ബഹു.ബിഷപ്പ് പറഞ്ഞു.
ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് മുസ്തഫ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു.

കോർപ്പറേറ്റ് മാനേജർ റവ.സുനിൽ പുതിയാട്ടിൽ വിശിഷ്ടാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ സുനിൽ ജേക്കബ്ബ്, വാർഡ് മെമ്പർ ഫൗസിയ വിടി, സി എസ് ഐ ലേ സെക്രട്ടറി ഡെൻസിൽ ജോൺ, ഡയോസിസ് ട്രഷറർ റവ. ഷൈൻ സി കെ, ലോക്കൽ മാനേജർ റവ.ജയദാസ് മിത്രൻ, പി ടി എ, എസ് എസ് ജി, പൂർവ്വ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളായ മുജീബ് റഹ്മാൻ കെ പി ,അബ്ദുൾ കരീം കെ ,സരിത കെ ,സജിത സ്റ്റാൻലി കുളങ്ങര, സുധീഷ് കേശവപുരി എന്നിവർ പ്രസംഗിച്ചു.