Sunday, November 3, 2024
BusinessLocal News

100 കുടുംബങ്ങൾക്ക് ആധുനിക കോഴിക്കൂടുകൾ വിതരണം ചെയ്തു


തൃശ്ശൂർ: ലയൺസ് ക്ലബ്സ്‌ ഇന്റർനാഷണലും മണപ്പുറം ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ‘ജീവനും ജീവനോപാധിയും’ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നൂറു നിർധന കുടുംബങ്ങൾക്ക് ആധുനിക കോഴിക്കൂടുകൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ചാലക്കുടി ഹാർട്ട്‌ ലാൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങ്  ലയൺസ് ക്ലബ്സ്‌ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം  സിഇഒ മായ വി പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടമായി ചാലക്കുടി ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത 13 കോഴിക്കൂടുകളും കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സമൂഹ നന്മയ്ക്കായി നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് മണപ്പുറവും ലയൺസ്‌ ക്ലബും കൂടിച്ചേർന്ന് നടപ്പിലാക്കുന്നത്.
 മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു ആന്റണി പാത്താടൻ, ഗവർണർ ജോർജ് മോർലി, ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ മുൻ ഡയറക്ടർ ആർ മുരുഗൻ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഒ സനോജ് ഹെർബർട്ട്, ജില്ലാ കോർഡിനേറ്റർ കെ എം അഷ്റഫ്, ക്ലബ് പ്രസിഡണ്ട് ബീന സാജു, സെക്രട്ടറി  പേൾ ജിജോ, ട്രഷറർ ലൗലി വക്കച്ചൻ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.

Reporter
the authorReporter

Leave a Reply