കുറ്റ്യാടി: ടൗണിനോട് ചേർന്ന ചാരുമ്മൽ, പൂളത്തറ, എളേച്ചുകണ്ടി പ്രദേശത്തെ താമസക്കാർ ചേർന്ന് റസിഡൻറ്സ് അസോസിയേഷൻ രൂപീകരിച്ചു. നെസ്റ്റ് എന്ന പേരിൽ രൂപീകരിച്ച അസോസിയേഷൻ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. രാജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കൃഷ്ണൻ പൂളത്തറ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കിണറ്റുംകണ്ടി അമ്മദ്, ചാരുമ്മൽ സുരേഷ് മാസ്റ്റർ, കിണറ്റുംകണ്ടി അമ്മദ്, അൻവർ മലാണ്ടി തുടങ്ങിയവർ സംസാരിച്ചു.