കോഴിക്കോട്: കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാല്‍വ് മാറ്റിവയ്ക്കല്‍ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് (TAVR), മിട്രല്‍ വാല്‍വ് റീപ്ലേസ്‌മെന്റ് (MVR), പള്‍മണറി വാല്‍വ് റീപ്ലേസ്‌മെന്റ് (PVR) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ രീതികളും ചെയ്യുന്ന വടക്കന്‍കേരളത്തിലെ ഏക കേന്ദ്രം മേയ്ത്ര ഹോസ്പിറ്റലാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ TAVR കേന്ദ്രമാണ് മേയ്ത്രയിലേത്. മിനിമലി ഇന്‍വേസീവ് രീതികളിലൂടെ ചെറിയ (2-3 മി.മീറ്റര്‍) മുറിവുകളുണ്ടാക്കിയുള്ള ചികിത്സാരീതി, കുറഞ്ഞ ആശുപത്രി വാസം, ശസ്ത്രക്രിയയുടെ പ്രശ്‌നങ്ങളില്‍ നിന്ന് വേഗത്തിലുള്ള മോചനം എന്നിവയെല്ലാം ഈ രീതിയുടെ പ്രത്യേകതയാണ്. തകരാറിലായ വാല്‍വുകള്‍ കത്തീറ്റര്‍ ഉപയോഗിച്ച് മാറ്റുന്ന ഈ രീതി തുറന്ന ശസ്ത്രക്രിയയെക്കാള്‍ വളരെ ഫലപ്രദവും സൗകര്യപ്രദവുമാണ്. തുറന്ന ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കും ഈ രീതി ഉപകാരപ്രദമാണ്. ഏറ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളെയും അതിവിദഗ്ധരായ ഡോക്ടര്‍മാരെയും ഏകോപിപ്പിച്ചുള്ള സേവനത്തിലൂടെ ജനങ്ങള്‍ക്ക് സഹായകരമാകും വിധത്തില്‍ ചികിത്സാമേഖലയില്‍ ഉന്നതനേട്ടങ്ങള്‍ കൈവരിക്കുകയാണ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍ വിഭാഗം ലക്ഷ്യമാക്കുന്നത്.
ആറു വര്‍ഷം കൊണ്ട് ആറു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സേവനം വ്യാപിപ്പിച്ച മേയ്ത്രയില്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലര്‍ കെയര്‍, ന്യൂറോ സയന്‍സസ്, ബോണ്‍, ജോയിന്റ് ആന്റ് സ്‌പൈന്‍, ഗാസ്‌ട്രോ സയന്‍സസ്, യൂറോ നെഫ്രോ സയന്‍സസ് ആന്റ് കിഡ്‌നി ട്രാന്‍സ്പ്ലാന്‌റേഷന്‍, ‘ബ്ലഡ് ഡിസീസസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് & കാന്‍സര്‍ ഇമ്യൂണോ തെറാപി എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സ് വിഭാഗങ്ങള്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച സേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
കടലാസു രഹിതമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ യൂണിറ്റ് ഡോസ് ഡ്രഗ് ഡെലിവറി സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. അതിനൂതന സംവിധാനങ്ങളുള്ള ഏഴ് ഓപറേഷന്‍ തിയറ്ററുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യ റോബോട്ടിക് ഹൈബ്രിഡ് കാത്‌ലാബ്, 52 സ്വതന്ത്ര ഐസിയു സംവിധാനങ്ങള്‍, 3-ടെസ്‌ല എംആര്‍ആ മെഷിന്‍, 128-സ്ലൈസ് സിടി, ഒ-ആം, ടെലി-ഐസിയുകള്‍ തുടങ്ങി ആതുരശുശ്രൂഷാ രംഗത്തെ നൂതന സംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മേയ്ത്ര സേവന പാതയില്‍ കൂടുതല്‍ മുന്നേറുന്നത്.