കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി 2022 – 23 വർഷത്തെ ഭരണ സമിതി ചുമതലയേറ്റു . പ്രസിഡന്റായി അബ്ദുൾ ജലീൽ ,സെക്രട്ടറിയായി കെ നിതിൻ ബാബു, ട്രഷർറായി ആർ കെ രാകേഷ് എന്നിവരടങ്ങുന്ന സമിതിയാണ് അധികാരമേറ്റത്. ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് 3204 ഗവർണ്ണർ പ്രമോദ് നായനാർ മുഖ്യതിഥിയായി. ഐ പി പി സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗസ്റ്റ് ഓഫ് ഹോണർ -റോട്ടറി ഗവർണ്ണർ നോമിനി ഡോ. സേതു ശിവശങ്കർ , ഡി സി മോഹൻ ദാസ് , ഡെപ്യൂട്ടി ഡി സി അഡ്വ. രാധാകൃഷ്ണൻ , അസിസ്റ്റന്റ് ഗവർണ്ണർ എം എം ഷാജി എന്നിവർ അതിഥികളായി. ചാട്ടർ പ്രസിഡന്റ് – ടി സി അഹമ്മദ്, ഇലക്ട് പ്രസിഡന്റ് – കെ വി സവീഷ് , ഡി ആർ ആർ – ശ്യം മിർഷാദ് , മെഹറൂഫ് മണലൊടി , ആർ ജി വിഷ്ണു, സി എസ് ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.

അധ്യാപകൻ, സംരംഭകൻ ഇനി റോട്ടറി പ്രസിഡന്റ് !
ഗണിക ശാസ്ത്ര അധ്യാപകനായാണ് അരിക്കുളം സ്വദേശി ജലീൽ എടത്തിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . 1986 മുതൽ 2003 വരെ അരിക്കുളം ഹയർ സെക്കണ്ടറി സ്ക്കൂൾ, മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കക്കോടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ. നീണ്ട അവധിയെടുത്ത് കുടുംബത്തിൽ തന്നെയുള്ള മലബാർ ഗ്രൂപ്പിന്റെ ഭാഗമായി. 2003 മുതൽ 2018 വരെ . 2019 ൽ സ്വന്തം സംരംഭം – മെറാൾഡ ജ്വൽസ് ആരംഭിച്ചു. നിലവിൽ മെറാൾഡയുടെ ചെയർമാനായി തുടരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിൽ താൽപ്പര്യം റോട്ടറി ക്ലബിലേക്ക് അടുപ്പിച്ചു. അരിക്കുളം സ്വദേശി അബ്ദുള്ള ഹാജി – മറിയം ദമ്പതികളുടെ മുത്ത മകൻ . ഭാര്യ ഷെറീന ജലീൽ , മക്കൾ ഷെൽജ ജലീൽ , ജസീൽ മുഹമ്മദ് .
സെക്രട്ടറി തുടരും
ചാർട്ടേഡ് മാനേജ്മെൻറ് എക്കൗണ്ടന്റ് യോഗ്യത നേടിയാണ് കെ നിതിൻ ബാബു എന്ന 28 കാരൻ ഈ മേഖലയിൽ കരിയർ ആരംഭിച്ചത്. ബാഗ്ളൂരിൽ ഇന്റർനാഷണൽ മൾട്ടി പ്രൊഫഷണൽ സ്ഥാപനമായ സി എസ് ഡ്ബ്ള്യൂ എ യിൽ 5 വർഷക്കാലം ജോലി ചെയ്ത് നിതിൻ , കോഴിക്കോട് അതേ കമ്പി നി യിൽ മാനേജിംഗ് പാർട്ണറായി തുടരുന്നു. കടലുണ്ടി സ്വദേശി സുരേഷ് ബാബു – ബിന്ദു ദമ്പതികളുടെ രണ്ടാമത്തെ മകൻ. ജെ സി ഐ മാങ്കാവ് പ്രസിഡന്റാണ്. 2021-22 വർഷം റോട്ടറി സൈബർ സിറ്റിയുടെ സെക്രട്ടറിയായിരുന്നു.
ഫോട്ടോഗ്രാഫർ ട്രഷറർ
കാൽ നൂറ്റാണ്ടിലേറെയായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമാണ് ആർ കെ രാeകഷ്. മാഹി അഴിയൂർ സ്വദേശിയും അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ കൃഷ്ണ രാജിന്റെയും കമലത്തിന്റെ മുന്നാമത്തെ മകൻ. ഭാര്യ കെ സോണ, മക്കൾ – ദേവി ക , അതിഥ് ( വിദ്യാർത്ഥികൾ ) മാവൂർ റോഡ് ആർ കെ സ്റ്റുഡിയോ ഉടമയാണ് . കഴിഞ്ഞ 10 വർഷമായി റോട്ടറി ക്ലബ്ബ് അംഗമാണ്.










