Accident newsLatest

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം; നിരവധി ബൈക്കുകൾ കത്തി നശിച്ചു

Nano News

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അ​ഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. എന്താണ് തീപ്പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ആദ്യം ഇലക്ട്രിക് വാഹനത്തിനാണ് തീ പിടിച്ചതെന്ന് സംശയം.

ഏകദേശം 500 ൽ അധികം ബൈക്കുകളാണ് എല്ലാദിവസവും ഇവിടെ പാർക്ക് ചെയ്യുന്നത്. പാർക്കിങ് ഷെഡ്ഡിലുള്ള വാഹനങ്ങൾ പൂർണമായും കത്തിനശിക്കുമെന്നാണ് കരുതുന്നത്. രാവിലെ 6.45 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്.

വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാൽ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകൾക്ക് അപകടമുണ്ടായിട്ടില്ല. പാർക്കിങ് ഷെഡ്ഡിനുള്ളിൽ തീ ആളിപ്പടർന്ന അവസ്ഥയിലാണ്. സമീപത്തെ മരത്തിലേക്ക് വരെ തീ പടർന്നു. തീപ്പിടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കും.

തീ ഇത്രയും വലിയതോതിൽ പടർന്നതിന് കാരണം റെയിൽവേ പാർക്കിങ്ങിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. ആദ്യം ചെറിയ തോതിലാണ് ഒരു ബൈക്കിൽ തീ പിടിച്ചത്. ആ സമയത്ത് പാർക്കിങ്ങിൽ ഫയർ എക്സ്റ്റിങ്യൂഷർ ഉണ്ടായിരുന്നെങ്കിൽ തീപ്പിടിത്തം ഇത്രയും വലുതാകുമായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽമിനിറ്റുകൾക്കുള്ളിൽ മറ്റ് വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായിരുന്നതിനാൽ സമീപത്തേക്ക് അടുക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ടാണ് കൂടുതൽ ഫയർ എൻജിനുകൾ എത്തി തീ അണച്ചത്.


Reporter
the authorReporter

Leave a Reply