ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ ആറ് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. വിവേക് വിഹാറിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.
കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് തീപിടിച്ചത്. അഞ്ച് കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 12 നവജാത ശിശുക്കളെ രക്ഷപ്പെടുത്തുകയും ചെയ്തതായി ഡല്‍ഹി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.