നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിനിമ സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കസബ പൊലിസാണ് കേസെടുത്തത്.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലിസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലിസ് അറിയിച്ചു.