കോഴിക്കോട്:പ്രധാനമന്ത്രി കർഷകർക്കായി പ്രഖ്യാപിച്ച കിസ്സാൻ സമ്മാൻ പദ്ധതിയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി കർഷക മോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃതത്തിൽ കർഷക ആദരവ് സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നാല് വർഷമായി ഭാരതത്തിലെ കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകി വരുന്ന സഹായങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു. കഴിഞ്ഞ അറുപത് വർഷം ഭരിച്ച സർക്കാറുകൾക്ക് സമാനതകൾ ഇല്ലാത്ത സംഭവമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇ.കെ വൈസിയുടെ പേരിൽ കേരളത്തിൽ ഇതു ഒരു പാട് കർഷകർക്ക് നഷ്ടപ്പെടുത്തിയത് ഖേദകരമാണ്. കോഴിക്കോട് ജില്ലയിൽ ഏകദേശം 40 ഓളം കൃഷിഭവനുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥൻമാർ ഇല്ലാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്. അതു കൊണ്ട് ഉദ്യോഗസ്ഥരെ നിയമിച്ച് കർഷകരെ സഹായിക്കാൻ കേരളാ സർക്കാർ തയ്യാറകണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ കർക്ഷകമോർച്ച ജില്ലാ പ്രസിഡൻ്റ് പി.പി മുരളി അദ്ധ്യക്ഷത വഹിച്ചു.കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ഇ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വാസുദേവൻ നമ്പൂതിരി,രവി രാജ്, ഹരിഹരൻ എലത്തൂർ, ഗിരിഷ് കല്ലുരുട്ടി,മോഹനൻ ഇല്ലത്ത്, സദാനന്ദൻ ഏ,ബബിഷ് ഒളവണ്ണ എന്നിവർ സംസാരിച്ചു