Sunday, December 22, 2024
LatestLocal News

ഫയർ സർവീസ് അസോസിയേഷൻ മേഖലാ സമ്മേളനത്തിന് തുടക്കമായി


കോഴിക്കോട്: ഫയർ സർവീസ് അസോസിയേഷൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കമായി.മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വകുപ്പിലെ അടിസ്ഥാന ജീവനക്കാരുടെ ഏക അംഗീകൃത സംഘടനയാണ് ഫയർ സർവീസ് അസോസിയേഷൻ . ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തും ഫയർ സർവീസ് വകുപ്പിലെ ജീവനക്കാരെ സർക്കാർ പരിഗണിച്ചിട്ടുണ്ട് എന്ന് എന്ന് മന്ത്രി പറഞ്ഞു. വകുപ്പിൻറെ ആധുനികവൽക്കരണ ത്തിനും ശമ്പളപരിഷ്കരണം ഉൾപ്പെടെ വലിയ തുകയാണ് സർക്കാർ നീക്കിവെച്ചത്. കേരളം നേരിട്ട പ്രളയ സമയത്ത് ഫയർ സർവീസിലെ ജീവനക്കാർ ആത്മാർത്ഥമായി പ്രവർത്തിച്ചത് പൊതുസമൂഹം നോക്കിക്കൊണ്ടിരുന്നു എന്നും ഇതിനുള്ള അംഗീകാരം സമൂഹം വകുപ്പിന് നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.എപ്പോഴും അടിയന്തര സാഹചര്യങ്ങളിൽ ഓടിയെത്തി വേണ്ട വകുപ്പിന് ആധുനിക വൽക്കരിക്കുന്ന അതിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നതെന്നും മന്ത്രി അറിയിച്ചു.


Reporter
the authorReporter

Leave a Reply