Wednesday, December 4, 2024
Local News

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പ്രതി പിടിയിൽ


വെ​ള്ളി​മാ​ട്​​കു​ന്ന്: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. ചേ​ള​ന്നൂ​ർ പു​ന​ത്തി​ൽ വീ​ട്ടി​ൽ മേ​ഘ പി. ​മ​നോ​ഹ​ര​ന് യു.​കെ​യി​ൽ മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ആ​റു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഈ​രാ​റ്റു​പേ​ട്ട മ​ര​ങ്ങാ​ട്ട് വീ​ട്ടി​ൽ ജോ​യ​ൽ ജോ​ണി​നെ ചേ​വാ​യൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എം.​ബി.​ബി.​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​തി​ക്കാ​രി​ക്ക് വി​ദേ​ശ​ത്ത് മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജോ​ലി വാ​ങ്ങി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു ത​വ​ണ​ക​ളാ​യി ആ​റു ല​ക്ഷം വാ​ങ്ങു​ക​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ എ​റ​ണാ​കു​ളം ടൗ​ൺ, നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ പ​ല സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി നി​ല​വി​ലു​ണ്ട്. ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ​ന്റ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ശ​ര​ത്ബാ​ബു, എ.​എ​സ്.​ഐ സ​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Reporter
the authorReporter

Leave a Reply