General

പയ്യോളി സ്‌റ്റേഷനില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് നിര്‍ത്താതെ പോയി

Nano News

കണ്ണൂര്‍: പ്രതീക്ഷിച്ചിരിക്കുന്ന യാത്രക്കാരെ മുഴുവന്‍ വിഢികളാക്കി സ്‌റ്റേഷനില്‍ നിര്‍ത്താതെ പാഞ്ഞു പോയി ട്രെയിന്‍. ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ആണ് ആളെ പറ്റിച്ചത്. ട്രെയിന്‍ പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ കടന്ന് പോവുകയായിരുന്നു. ഏതായാലും സംഭവത്തില്‍ റെയില്‍ വേ വിശദീകരണം തേടിയിട്ടുണ്ട്.

ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാനാണ് ആവശ്യം. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ പോയത്.

സ്റ്റേഷന്‍ പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്റ്റേഷന്‍ ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തി. ഇവിടെ കുറച്ച് യാത്രക്കാര്‍ ഇറങ്ങിയെങ്കിലും മറ്റുള്ള യാത്രക്കാര്‍ തയ്യാറായില്ല. പിന്നീട് അടുത്ത സ്റ്റേഷനായ വടകരയിലാണ് മറ്റുളളവര്‍ ഇറങ്ങിയത്. ഇവിടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. എന്നാല്‍ ഇരിങ്ങലില്‍ ഇറങ്ങിയ യാത്രക്കാര്‍ക്കുള്ള വാഹന സൗകര്യം റെയില്‍വെ ഒരുക്കി നല്‍കി.


Reporter
the authorReporter

Leave a Reply