Politics

എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു; കെ സുധാകരൻ

Nano News

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ച.

ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പോവാതിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താകുമെന്നറിയില്ല.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി ലഭിക്കാതെ വന്നതോടെയാണ് ഇ.പി നിരാശനായത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിന് വലിയ ബന്ധങ്ങളൊന്നുമില്ല. സുധാകരന്‍ പറഞ്ഞു.


Reporter
the authorReporter

Leave a Reply