കോഴിക്കോട്:പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആറ്റക്കോയ പള്ളിക്കണ്ടിയുടെ 10-ാമത് പുസ്തകം “മരുഭൂമിയിലെ കിരണങ്ങൾ” ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സാഹിത്യ സംഗമത്തിൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള പ്രകാശനം നിർവ്വഹിച്ചു. പ്രമുഖ സാഹിത്യകരൻ യു.കെ. കുമാരൻ പുസ്തകം ഏറ്റുവാങ്ങി.
ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡണ്ട് എം. വി. കുഞ്ഞാമു ആദ്ധ്യക്ഷം വഹിച്ചു. ഡോ: പ്രിയദർശൻലാൽ ആമുഖപ്രഭാഷണം നടത്തി. പ്രവാസി സാഹിത്യ സമിതി ഭാരവാഹികളും സാമൂഹ്യ- സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.