Latest

ഡോ അനിൽ ബാലചന്ദ്രൻ്റെ കരുതൽ; അഞ്ച് പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം

Nano News

കോഴിക്കോട് :ചുവന്ന നിറത്തിലുള്ള പട്ടു വസ്ത്രങ്ങളണിഞ്ഞ് അഞ്ചു പെൺകുട്ടികൾ വേദിയിൽ അണിനിരന്നു , വെള്ള വസ്ത്ര മണിഞ്ഞ് വരന്മാർ ഊഴം കാത്തു നിന്നു. പക്കമേളക്കാർ വാദ്യഘോഷം വായിച്ചതോടെ മുഖ്യ കർമ്മി ഓരോരുത്തരെയും വിളിച്ചു , അവർക്ക് അകമ്പടിയായി രക്ഷിതാക്കളും ബന്ധുക്കളും.
ചെറുവണ്ണൂർ മറീന കൺവെൻഷൻ സെൻ്ററിൽ പ്രൗഡമായ സദസ്സിനെ സാക്ഷിയാക്കി അഞ്ചുപേരും വരണമാല്യം ചാർത്തി.
തുടർന്ന് ഒരുമിച്ച് ഒരു ഫോട്ടോഷോട്ട് . ആത്മനിർവൃതിയിൽ സദസിന് മുൻ നിര സീറ്റിൽ ഇരുന്ന് ഡോ. അനിൽ ബാലചന്ദ്രനും ഭാര്യ എസ് മായ , മക്കളായ അഭിനവ് അനിൽ , അതിരധ് അനിലും.
കിംഗ് മേക്കർ എന്ന പേരിൽ ഇന്ത്യയിലും വിദേശത്തും സംരംഭകർക്കായി ബിസിനസ്സ് ട്രെയിനിങ് ക്‌ളാസ് നടത്തിവരുന്ന പ്രശസ്‌ത പരിശീലകൻ ഡോ അനിൽ ബാലചന്ദ്രനും കുടുംബവുമാണ് അഞ്ച് കുടുംബങ്ങൾക്ക് സമൂഹ വിവാഹം നടത്തി പുതുവർഷത്തിൽ
കൈത്താങ്ങായത് .


ഇത് മൂന്നാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്.
സമൂഹ മാധ്യമം വഴിയുള്ള പ്രചരണത്തിൽ ഫിറോസ് കുന്നംപറമ്പിലും സഹകരിച്ചാണ് അർഹരായവരെ കണ്ടെത്തിയത് .
വിവാഹ ചടങ്ങുകൾ ക്ക് ഡോക്ടറോടൊപ്പം
കിംഗ് ക്ലബ്ബ് അംഗങ്ങളും ഡോ അനിലിൻ്റെ മാതാപിതാക്കളായ കെ ബാലചന്ദ്രൻ, ഓമന ,ഭാര്യ മായയുടെ മാതാപിതാക്കളായ സതീഷ് ചന്ദ്രനും പി ശാന്ത കുമാരിയും
നേതൃത്വം നൽകി.

 

 


Reporter
the authorReporter

Leave a Reply