Tuesday, October 15, 2024
LatestLocal News

തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് വിവാഹിതനായി


മുക്കം: തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫും, മുക്കം കച്ചേരി സ്വദേശിനി അനുഷയും തമ്മിലുള്ള വിവാഹം മാമ്പറ്റ കാർത്തിക കല്യാണ മണ്ഡപത്തിൽ നടന്നു. ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതെ ലളിതമായ പാർട്ടി ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്.

കൂടരഞ്ഞി പാലക്കൽ ജോസഫിന്റെയും യും അന്നമ്മയുടെയും മകനാണ് ലിന്റോ.ജോസഫ്
മുക്കം കച്ചേരി കുടുക്കങ്ങൽ രാജന്റെയും ലതയുടെയും മകളാണ് അനുഷ.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്, ജില്ലാ കമ്മിറ്റി ഭാരവാഹിയായ രമേശ് ബാബു, ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിവാഹചടങ്ങിൽ.

മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം എൽ എ മാരായ എം വിജിൻ, നജീബ് കാന്തപുരം, പി ടി എ റഹിം, പി വി അൻവർ, ശാന്തകുമാരി, ഒ ആർ കേളു, തോട്ടത്തിൽ രവീന്ദ്രൻ, കെ വി സുമേഷ്, സച്ചിൻദേവ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, എൽ ജെ ഡി സംസ്ഥാന പ്രസിഡൻറ് പി കുഞ്ഞാലി, മുൻ കെപിസിസി സെക്രട്ടറി എൻ കെ അബ്ദുറഹ്മാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply