LatestPolitics

എൻഡിഎ മുന്നോട്ട് വെക്കുന്നത് വികസന അജണ്ട: അഡ്വ.വി.കെ.സജീവൻ


കോഴിക്കോട്:ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഉയർത്തിപ്പിടിക്കുന്നത് കഴിഞ്ഞ പത്ത് വർഷത്തെ വികസനമാണെന്നും വികസനപ്രക്രിയയിൽ എല്ലാപ്രദേശത്തേയും,എല്ലാ ജനവിഭാഗങ്ങളേയും ഉൾപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യമെന്നും ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ.ദേശീയ തലത്തിൽ നടക്കുന്ന ഗുണഭോക്തൃ സമ്പർക്ക അഭിയാൻ ജില്ലാ ശില്പശാല തളി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

 

കോഴിക്കോട് ജില്ലയിൽ മാത്രം ഏഴ് ലക്ഷത്തോളം കേന്ദ്രസർക്കാർ പദ്ധതി ഗുണഭോക്താക്കളുണ്ട്.കേന്ദ്ര സർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങളെ തമസ്കരിച്ച് നെഗറ്റീവ് ചർച്ച കൊണ്ടുവരാൻ ഇടത് വലത് മുന്നണികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.നിഷേധാത്മക രാഷ്ട്രീയം ഇനി വിലപ്പോവില്ലെന്നും വി.കെ.സജീവൻ പറഞ്ഞു.
ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ബാലസോമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെ. മനോജ് കുമാർ, ഇ.പ്രശാന്ത് കുമാർ, ശശിധരൻ നാരങ്ങയിൽ, ഷൈമ പൊന്നത്ത് എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply