LatestLocal News

ദീനബന്ധു പുരസ്ക്കാരം എൻ.ഇ ബാലകൃഷ്ണമാരാർക്ക് സമർപ്പിച്ചു.


കോഴിക്കോട്: കെ കെ എൻ കുറുപ്പും, കുട്ടിമാളു അമ്മയും സമാനതകളില്ലാത്ത സേവന സന്നദ്ധതയുടെ പ്രതീകങ്ങളായിരുന്നുവെന്നും സമൂഹത്തിനു ഇത്തരം ത്യാഗാത്മാക്കളെ കുറിച്ചുള്ള സ്മരണകൾ എന്നും പ്രചോദന പ്രദമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പറഞ്ഞു.വെസ്റ്റ്ഹിൽ അനാഥമന്ദിരം ജൂബിലി ഹാളിൽ വെച്ച് അനാഥമന്ദിരത്തിലെ പൂർവ്വ അന്തേവാസികളുടെ കുടുംബ സംഗമത്തിൻ്റെ ഉൽഘാടനവും ദീനബന്ധു പുരസ്ക്കാര സമർപ്പണവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അനാഥമന്ദിരം പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച ചടങ്ങിൽ രണ്ടാമത് ദീനബന്ധു പുരസ്ക്കാരം എൻ.ഇ ബാലകൃഷ്ണമാരാർക്ക് വേണ്ടി മകൻ എൻ ഇ മനോഹരൻ ഏറ്റുവാങ്ങി.
അനാഥമന്ദിരം പ്രസിഡൻറ് ടി പി എം സാഹിർ അധ്യക്ഷത വഹിച്ചു.കെ.തങ്കപ്പൻ മാസ്റ്റർ, ആർ.സുരേന്ദ്രൻ, പി.കിഷൻ ചന്ദ് ,എ വി ശങ്കരമേനോൻ, പൂർണിമ സുനിൽ, കാരാട്ട് വത്സരാജ്, മുരളി മാമ്പറ്റ, എ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply