Business

ഡീഡൽ വിലയും നൂറിലേക്ക്; ഇന്ധനവില വീണ്ടും കൂട്ടി

Nano News

കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസൽ വിലയും നൂറ് രൂപയിലേക്ക് കടക്കുന്നു. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോളിന് ലിറ്ററിന് 105.78 രൂപയുമാണ് വില.

കോഴിക്കോട് പെട്രോൾ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.


Reporter
the authorReporter

Leave a Reply