General

മൂന്നു വയസ്സുകാരന് നേരെ കൊടും ക്രൂരത: തിളച്ച ചായ ദേഹത്ത് ഒഴിച്ചു


തിരുവനന്തപുരം: മൂന്ന് വയസ്സുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച് മുത്തച്ഛന്റെ ക്രൂരത. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. അമ്മയുടെ രണ്ടാനച്ഛനാണ് ഈ ക്രൂരത ചെയ്തത്. ഈ മാസം 24നായിരുന്നു സംഭവം.

മാതാപിതാക്കള്‍ കുഞ്ഞിനെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കയ്യില്‍ നോക്കാന്‍ ഏല്‍പിച്ച് പോയതായിരുന്നുവെന്നാണ് വിവരം. പൊള്ളലേറ്റ് പിടയുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ മാതാപിതാക്കള്‍ തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ മണ്ണന്തല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Reporter
the authorReporter

Leave a Reply