Tuesday, October 15, 2024
GeneralLatest

മാറാട് കൂട്ടക്കൊല കേസ്: രണ്ട് പ്രതികള്‍ കൂടി കുറ്റക്കാര്‍, ശിക്ഷാവിധി 23-ന്


കോഴിക്കോട്:  2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

വരുന്ന 23-ാം തീയതി ശിക്ഷ വിധിക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010-ലും 2011-ലുമായി അറസ്റ്റ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസ് പ്രത്യേകം വിചാരണക്കെടുത്താണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മാറാട് കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. കേസില്‍ ഇതുവരെ 86 പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് കോയയ്ക്കെതിരെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരവും നിസാമുദ്ദീന് എതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply