കോഴിക്കോട് : വയനാട്ടിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ പ്രസ്താവന തികഞ്ഞ കാപട്യമാണ്. മുൻകാല തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ തീവ്ര സംഘടനകളുടെ വോട്ടുബാങ്ക് സി.പി.എം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹം മുൻക്കൈയ്യെടുത്ത് നടപ്പാക്കിയ പൊന്നാനി പരീക്ഷണം വിദൂരചരിത്രത്തിൽ പോലുമല്ല.മുക്കം ഉൾപ്പെടെയുള്ള നഗര സഭകളിൽ സി.പി.എം – വെൽഫെയർ പാർട്ടി പരീക്ഷണം നിലനിന്നിരുന്നു.മുസ്ലിം വർഗീയ ശക്തികളെ കൂടെ നിർത്തിയിരുന്ന സി.പി.എം ഇപ്പോൾ യു.ഡി.എഫിനെ കുറ്റപ്പെടുത്തുന്നത് തീർത്തും കാപട്യമാണ്. ചുരുങ്ങിയത് പഴയ പരീക്ഷണങ്ങളെ തള്ളിപ്പറയാനെങ്കിലും സി.പി.എം നേതൃത്വം തയാറാകണം.