കോഴിക്കോട്:സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സി.പി.എം പൂതലിച്ച അവസ്ഥയിലാണെന്ന പ്രസ്താവനയിൽ അത്ഭുതപ്പെടാനില്ലെന്നും പൂതലിൻ്റെ അടുത്ത ഘട്ടം മണ്ണാട് ചേരുക എന്നതാണെന്നും. ബി.ജെ. പിക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറി.ബി.ജെ.പിക്ക് ജനപിന്തുണ വർദ്ധിച്ചു കൊണ്ടിരിക്കുന്നത് പാർട്ടി ഗ്രാമങ്ങളിൽ നിന്നാണെന്നും സി.പി.എമ്മിൽ ചോർച്ചയുണ്ടായത് മേൽക്കുരയിലല്ല മറിച്ച് അടിത്തറയിലാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിൻ്റെ ശക്തികേന്ദ്ര ങ്ങളിൽ ബി.ജെ.പിയുടെ ബൂത്ത്തല പ്രവർത്തനങ്ങൾ സജീവമാക്കി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
മാരാർജി ഭവനിൽ ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും,രണ്ടുകാലില്‍ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യോഗം അപലപിക്കുന്നതായി
ജില്ല പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.കലാലയങ്ങള്‍ കലുഷിതമാക്കാനിറങ്ങുന്ന ഭരണകക്ഷിയിൽപെട്ട വിദ്യാർത്ഥി യൂണിയനെ പിടിച്ചുകെട്ടാൻ സി.പി.എം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ കൗൺസിൽ അംഗങ്ങളായ ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി.ശ്രീശൻ മാസ്റ്റർ, ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ പ്രഫുൽ കൃഷ്ണൻ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ മാസ്റ്റർ, ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് കെ.പി.വിജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു.