കോഴിക്കോട് : കേരള എഡ്യുക്കേഷൻ കൗൺസിൽ മോണ്ടിസോറി, പ്രീ പ്രൈമറി ടിടിസി അധ്യാപികമാർക്കുള്ള കോൺവക്കേഷൻ സംഘടിപ്പിച്ചു. കോഴിക്കോട് കൈരളി തിയറ്റർ കോംപ്ളക്സിലെ വേദി ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം എംപാനൽഡ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കോ ഓർഡിനേറ്ററുമായ ഡോ എൻ എം സണ്ണി കോൺവക്കേഷൻ വിതരണം ചെയ്തു. ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം എ ജോൺസൺ അധ്യക്ഷതവഹിച്ചു. മാസ്റ്റർ ട്രയിനർ ഷാജി ആധ്യാപക വിദ്യാർത്ഥിനികൾക്ക് മോട്ടിവേഷൻ ക്ളാസ് നയിച്ചു. ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, അക്കാഡമിക് കൗൺസിൽ ചെയർമാൻ രതീഷ് കുമാർ കെ.ആർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രജിത എം.ആർ എന്നിവർ സംസാരിച്ചു.