General

ചില മസാജ്, ബ്യൂട്ടിപാർലറുകളിൽ മയക്കുമരുന്ന് വിതരണമെന്ന പരാതി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ചില ഫ്ളാറ്റുകളിലും മസാജ്, ബ്യൂട്ടി പാർലറുകളിലും നടക്കുന്നതായി ആരോപിക്കപ്പെടുന്ന മയക്കുമരുന്ന് വിതരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ‍ൻ.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഫ്ളാറ്റുകളിലും മസാജ് പാർലറുകളിലും നടക്കുന്ന ലൈംഗികചൂഷണത്തെക്കുറിച്ച് അന്വേഷണം നടത്തിയതിൽ സിറ്റി, മെഡിക്കൽ കോളേജ്, നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസുകൾ അന്വേഷണ ഘട്ടത്തിലാണ്. കോഴിക്കോട് നഗരത്തിൽ സംസഥാനത്തിന് പുറത്തുള്ള സ്ത്രീകൾ ചില ബ്യൂട്ടി പാർലറുകളിൽ ജോലി ചെയ്യാറുണ്ട്. സ്പാ/ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ എല്ലാ എസ്.എച്ച്.ഒ. മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.


Reporter
the authorReporter

Leave a Reply