Local News

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി


വടകര പാലയാട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞെന്ന് പരാതി. വില്യാപള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വിഷ്ണു മുതുവീട്ടിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സംഭവം.

വീടിന്റെ ചുമരിനും വാതിലിനും മുകള്‍ വശത്തെ ഷീറ്റിനും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.


Reporter
the authorReporter

Leave a Reply