GeneralHealth

ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി


കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.


Reporter
the authorReporter

Leave a Reply