Latest

നിറമുള്ള നിനവുകള്‍ പ്രകാശനം ചെയ്തു


കോഴിക്കോട്: മക്കട എ.എല്‍.പി. സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക നിര്‍മല വിജയന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ ഷിബു മുത്താട്ട് ആദ്യപ്രതി ഏറ്റുവാങ്ങി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വളപ്പില്‍ രാജന്‍ അധ്യക്ഷത വഹിച്ചു. മക്കട എ.എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സി.പി. വിനീത, കവയിത്രി പ്രസീന അനൂപ്, ടി.കെ. അബ്ദുല്‍ അസീസ്, മക്കട എ.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കെ.കെ സമീര്‍, യു. വിശ്വനാഥന്‍ മാസ്റ്റര്‍, വി. പ്രവീഷ്, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, നിര്‍മല വിജയന്‍ സംബന്ധിച്ചു. സാഹിത്യ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Reporter
the authorReporter

Leave a Reply