കോഴിക്കോട് :മോട്ടിവേഷൻ, ജീവിത വിജയ പരിശീലന കേന്ദ്രമായ ഓപൺ മൈൻഡ് ഇൻറർ നാഷനലിൻ്റ ആഭിമുഖ്യത്തിൽ അജിത് കുമാർ, ബിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ദിവസവും രണ്ടു മണിക്കൂർ 800 ഓളം പേർക്ക് നൽകി വരുന്ന ക്ലാസുകൾ 111 ദിവസം പിന്നിടുകയാണ്.
ഇതിന്റെ സന്തോഷം പങ്കുവെക്കാനാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നേരിട്ടും ഓൺലൈനായും ഒത്തു ചേർന്നത്.
സ്പാനിൽ നടന്ന ചടങ്ങ് പ്രശസ്ത തബലിസ്റ്റ് ജയപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പൊതു പ്രവർത്തകനും ഓപ്പൺ മൈന്റ് ഗുണഭോക്താവു കൂടിയായ സി.കെ സുബൈർ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ രാജീവ് മേനോനെ ആദരിച്ചു.
സി.വി രാമദാസൻ വാര്യർ, പോൾ ആൻറണി, ബിജിത്ത് ലാൽ, ശ്രീ നയന, ഡോ.രാഹുൽ, പ്രേംകുമാർ, ലേഖ രതീഷ്, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു.
ഓപൺ മൈൻഡ് ഇന്റർനാഷണലിന്റെ ഭാവി പരിപാടികളെക്കുറിച്ച് ഡയറക്ടർ അജിത്ത് കുമാർ വിശദീകരിച്ചു. തുടർന്ന് വ്യക്തിത്വ വികസന ക്ലാസ്സുകളും വിവിധ കലാപരിപാടികളും അരങ്ങേറി.