കോഴിക്കോട്:ചേവരമ്പലം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി.2021 ഫെബ്രുവരി 3 ന് കോട്ടയം അതി രൂപത മെത്രാപോലീത്ത മാർ മാത്യു മൂലക്കാട്ടായിരുന്നു തുടക്കം കുറിച്ചത്.
രജതജബിലി ആഘോഷത്തിൻ്റെ സമാപന പരിപാടികൾ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പും ചടങ്ങ് കോഴിക്കോട് എം.പി എം.കെ രാഘവനും ഉൽഘാടനം ചെയ്തു.
ആദ്യ ദിനത്തിലെ ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് പണ്ടാരശേരിൽ പിതാവും ,രണ്ടാം ദിനത്തിൽ കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻനും അധ്യക്ഷത വഹിച്ചു. താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ,സ്കൂൾ മാനേജർ സിസ്റ്റർ ലിയോ എസ്. ജെ സി, സെൻ്റ് ജോസഫ്, കോൺഗ്രിഗേഷൻ എജ്യുക്കേഷൻ കൗൺസിലർ സിസ്റ്റർ ഷൈന എസ്. ജെ.സി, ജനറൽ കോർഡിനേറ്റർ ഫാദർ ജേക്കബ് മൂരിക്കുന്നേൽ സി. എം. ഐ, പ്രിൻസിപ്പൽ സിസ്റ്റർ ആനിസ് എസ്.ജെ.സി,സെൻ്റ് ജോസഫ് കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ സിസ്റ്റർ അനിത എസ്. ജെ.സി,മുൻ പ്രിൻസിപ്പൽ ഡൻസിൽ പോപ്പെൻസർ,കുടിൽതോട് വാർഡ് കൗൺസിലർ വി.പ്രസന്ന,ചേവരമ്പലം വാർഡ് കൗൺസിലർ സരിത പി, സെൻ്റ് മേരീസ് സ്കൂൾ മുൻ മാനേജർ സിസ്റ്റർ ജെനെറ്റ് എസ്. ജെ. സി, സിസ്റ്റർ സിബീന എസ്. ജെ.സി, ഫാദർ സിബിൻ കൂട്ടുകല്ലുങ്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.