Thursday, December 26, 2024
LatestPolitics

സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കാട്ട് തുടക്കം


കോഴിക്കോട്:അധ്വാനിക്കുന്ന തൊഴിലാളികളുടെ കരുത്തുറ്റ പ്രസ്ഥാനമായ സിഐടിയു 15-ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കാട്ട് ആവേശോജ്വല തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.

തുടർന്ന് പ്രതിനിധികളും ഭാരവാഹികളും പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ടാഗോർ ഹാളിലെ ‘ കാട്ടാക്കട ശശി’ നഗറിൽ പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു.

ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി പി രാമകൃഷ്ണൻ എംഎൽഎ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം എംപി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി പി നന്ദകുമാര്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. ഞായറാഴ്ചയും ചർച്ച തുടരും.
604 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ, സെക്രട്ടറി ആർ കരുമലയൻ എന്നിവരും പങ്കെടുക്കുന്നു.


രണ്ടു ലക്ഷം പേർ അണിനിരക്കുന്ന റാലിയോടെ സമ്മേളനം 19 ന് സമാപിക്കും. വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് എം വാസു നഗറിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


Reporter
the authorReporter

Leave a Reply