Latest

ക്രിസ്മസ് നല്‍കുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശം: ഡോ. വര്‍ഗീസ് ചക്കാലക്കല്‍

Nano News

കോഴിക്കോട്: ലോകത്ത് സമാധാനം വേണമെങ്കില്‍ ചെറുതാവാനും വിട്ടുകൊടുക്കാനും പഠിക്കണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ക്രിസ്മസ് നല്‍കുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണ്. ദൈവം മനുഷ്യനായി ചെറുതായി എന്നതാണ് ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നത്. വിട്ടുകൊടുക്കാനും ചെറുതാവാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് അതിരൂപതയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിട്ടുകൊടുക്കാന്‍ തയാറാകാത്തതുകൊണ്ടാണ് ലോകത്ത് യുദ്ധങ്ങള്‍ ഉണ്ടാവുന്നത്. ആരെങ്കിലും വിട്ടുകൊടുത്താല്‍ യുദ്ധം ഉണ്ടാവില്ല. ദൈവം സ്നേഹഭാഷയിലാണ് സംസാരിച്ചത്. മനുഷ്യരും അത്തരം സ്നേഹഭാഷ സംസാരിച്ചാല്‍ സമാധാനം കൈവരും. ക്രിസ്മസ് ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.


ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. അതിരൂപ വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. സൈമണ്‍ പീറ്റര്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം പി.വി അരവിന്ദ്, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കെ.എസ് രേഷ്മ, ജോ. സെക്രട്ടറി, ഒ. സയ്യിദ് അലി ശിഹാബ് സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഥ് നന്ദിയും പറഞ്ഞു. കലാപരിപാടികള്‍, ക്രിസ്മസ് വിരുന്ന്, കേക്ക് വിതരണം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

അടിക്കുറിപ്പ്: കാലിക്കറ്റ് പ്രസ് ക്ലബ് ക്രിസ്മസ് ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥി കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ കേക്ക് മുറിക്കുന്നു


Reporter
the authorReporter

Leave a Reply