എഡ്വിൻ പൗലോസ്
കോഴിക്കോട്: ഒരുപാട് സ്വപ്നങ്ങളല്ല ,കാണുന്ന യാഥാർത്യങ്ങൾക്കൊപ്പം സഞ്ചരിക്കുകയും അവയെ ഉൾക്കൊണ്ട് തങ്ങളുടെ കർത്തവ്യ ബോധം സമൂഹ നന്മയ്ക്കായി മാറ്റി വെക്കുകയാണ് ഒരു പറ്റം യുവാക്കൾ .
സമൂതിയുടെ തട്ടകത്തിൽ നിന്നാണ് ആ യാത്ര തുടങ്ങുന്നത്.
ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുക, പ്രതിഫലം ആഗ്രഹിക്കാതെ .. അതാണ് ലക്ഷ്യം.
മാനസികമായി തയ്യാറായ ചിറകിന്റെ പ്രവർത്തകർ ആദ്യഘട്ടമായി സ്വന്തം ശരീരത്തിൽ നിന്നു തന്നെ തുടങ്ങി…
രക്തദാനം മഹാ ദാനമെന്ന സന്ദേശത്തോടൊപ്പം
ചിറക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കേരള പിറവി ദിനത്തൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ക്യാമ്പിൽ എഴുപതോളം യുവതീ യുവാക്കൾ രക്തം ദാനം ചെയ്തു.
കൂടുതൽ ആളുകളിലേക്ക് രക്ത ദാനത്തിൻ്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ചിറക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസറുദ്ധീൻ പി.വി, കൺവീനർ നുഫൈൽ കെ.സി,ഷമീർ കെ .പി , അശ്വിൻ ഗോപിനാഥ്, മുബഷിർ സി, ജൗഹർ,ഫിറോസ് , ഷമീറലി , ആയിഷ , നിഹാല , നവാൽ, ലിജിയ , ജസീല , സിറാജ് ,അൽക്ക, ഷഹബാസ്, അജ്മലിയ എന്നിവർ നേതൃത്വം നൽകി .
ചിറക് വിരിച്ച് പറക്കാൻ ഒരുങ്ങി സമൂഹ നന്മയ്ക്കായ്