എഡ്വിൻ പൗലോസ്
കോഴിക്കോട്:ദീപാവലി നമ്മൾ എല്ലാവരും വീടുകളിൽ ആഘോഷിച്ചപ്പോൾ ചിറക് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ ആഘോഷിക്കാൻ പറന്നിറങ്ങിയത് തെരുവിലേക്കാണ്. തെരുവിൽ കഴിയുന്ന 100 ഓളം ആളുകൾക്കാണ് ദീപാവലി മധുരം നൽകിയത്.പെട്ടന്ന് തോന്നിയ ആശയം തങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഗ്രൂപ്പിലെ അംഗങ്ങൾ വളരെ വേഗം തന്നെ സ്പോൺസേഴ്സിനെ കണ്ടെത്തിയും മറ്റും തുക സമാഹരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ചിറക് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ പ്രവർത്തകർ പറഞ്ഞു.
പാളയം മാർക്കറ്റ്, കോഴിക്കോട് ബീച്ച്, മാവൂർ റോഡ്,പുതിയ സ്റ്റാൻ്റ് പരിസരം എന്നി സ്ഥലങ്ങളിലാണ് മധുരം വിതരണം ചെയ്തത്..ചിറക് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അസറുദ്ധീൻ പി.വി,ഷമീർ കെ.പി, അശ്വിൻ ഗോപിനാഥ്, മുബഷിർ സി,ഷമീറലി,അജ്മില എന്നിവർ നേതൃത്വം നൽകി.കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിറക് ചാരിറ്റബിൾ സൊസൈറ്റി കേരള പിറവി ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പും നടത്തിയിരുന്നു.