Local News

വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണം; വെസ്റ്റ്ഹിൽ വികസന സമിതി.


 

സുധീഷ് കേശവപുരി

കോഴിക്കോട് :വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനോടുള്ള റെയിൽവേ അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് വെസ്റ്റ്ഹിൽ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും
യാത്രക്കാർക്ക് സൗകര്യപ്രദമായി വിശ്രമിക്കാനോ സ്വസ്ഥമായി ട്രെയിനിൽ യാത്ര ചെയ്യുവാനോ സാധിക്കാത്ത തരത്തിൽ
റെയിൽവേ സ്റ്റേഷനും പരിസരവും കുറ്റി കാടും പടലും നിറഞ്ഞിരിക്കുകയാണ് എന്നും അടിയന്തരമായി റെയിൽവേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ കൈക്കൊള്ളണമെന്നും വെസ്റ്റ്ഹിൽ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച പരാതി റെയിൽവേ ഡിവിഷണൽ ഓഫീസിലും മറ്റ് ഉദ്യോഗസ്ഥമേധാവികൾക്കും നൽകാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ വെസ്റ്റ്ഹിൽ വികസന സമിതി ചെയർമാൻ സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു.ഹർഷൻകാമ്പുറം, ഷനൂപ് താമരക്കുളം, അനൂപ് കുമാർ പി എം ,സതീഷ് കെ നായർ ,അൻവർ സാദത്ത്,ജ്യോതി കാമ്പുറം എന്നിവർ പ്രസംഗിച്ചു .

 


Reporter
the authorReporter

Leave a Reply