Saturday, November 23, 2024
GeneralLocal News

സ്റ്റാൻഡിൽ ചുറ്റി തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തു:വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍


കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ എഎസ്‌ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് യുവാക്കള്‍. ബസ് സ്റ്റാന്‍ഡില്‍ യുവാക്കള്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്‌ഐ ജമീലയെ കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. സ്‌കൂള്‍ വിട്ട സമയത്ത് ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എഎസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലിസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം.

ബസ് സ്റ്റാന്‍ഡില്‍ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം ഉണ്ടെന്ന പരാതിയുള്ളതിനാല്‍ പൊലിസിന്റെ സാന്നിധ്യം കര്‍ശനമാക്കിയിരുന്നു. വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് അനാവശ്യമായി സ്റ്റാന്‍ഡില്‍ ചുറ്റിതിരിയുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും പൊലിസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് സ്റ്റാന്‍ഡിന്റെ ഒന്നാം നിലയില്‍ നില്‍ക്കുകയായിരുന്ന രണ്ട് യുവാക്കളോട് അവിടെ നിന്ന് പോകാന്‍ വനിത എഎസ്‌ഐ ജമീലയും സംഘവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് യുവാക്കള്‍ പൊലിസിനോട് കയര്‍ത്ത് സംസാരിച്ചു. എന്നാല്‍ പൊലിസ് തീര്‍ത്ത് പറഞ്ഞതോടെ യുവാക്കള്‍ പോവുകയായിരുന്നു. എന്നാല്‍, വീണ്ടും യുവാക്കള്‍ കൂട്ടംകൂടിയതോടെ വനിതാ പൊലീസ് വീണ്ടുമെത്തി സ്ഥലത്തു നിന്ന് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

പൊലീസ് തങ്ങളെ അപമാനിച്ചുവെന്ന തരത്തില്‍ കുട്ടികള്‍ ബഹളം വച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞത്. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് താന്‍ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എഎസ്‌ഐ പറയുന്നത്. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ.


Reporter
the authorReporter

Leave a Reply