Sunday, December 22, 2024
HealthLatest

ആരോഗ്യ മേഖലയ്ക്ക് നേട്ടം കൈവരിയ്ക്കാൻ സ്വകാര്യ മേഖലയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .


കെ എം സി ടി ഹോസ്പിറ്റൽ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

 

കോഴിക്കോട് : സംസ്ഥാന സർക്കാറിന്റെ ഇടപെടൽ മാത്രമല്ല ആരോഗ്യ മേഖലയ്ക്ക് നേട്ടം കൈവരിയ്ക്കാൻ കഴിയുക സ്വകാര്യ മേഖലയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കെ എം സി ടി ഹോസ്പിറ്റൽ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

കോവിഡ് മഹാമാരി ഉൾപ്പടെയുള്ള മഹാരോഗങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞത് പൊതു-സ്വകാര്യ – സഹകരണ വ്യത്യാസമില്ലാതെ ഒന്നിച്ച് പ്രവർത്തിച്ചതിനാലാണ്. ഇതാകട്ടെ സംസ്ഥാനത്ത ആരോഗ്യ മേഖലയ്ക്ക് കൂടുതൽ മെച്ചപ്പെടാൻ കാരണമായി. ചില പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തിരുത്തി മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റോഡപകടങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആദ്യ മണിക്കൂറിൽ ജീവൻ രക്ഷിക്കാൻ ട്രോമോ കെയർ പദ്ധതി വ്യാപിപ്പിക്കുകയാണ് , ഇതിന്റെ രൂപരേഖ തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജീവിത നിലവാരം മെച്ചപ്പെട്ടെങ്കിലും കുട്ടികൾക്കും ഗർഭിണികൾക്കും ഉണ്ടാകുന്ന അനീമയ വലിയ ആശങ്കക്കിടയാക്കുന്നുണ്ട്. ഇത് ആഹാരം കിട്ടാത്ത പ്രയാസമല്ല. ഭക്ഷണക്രമം പാലിക്കാത്തതെന്നാണ് വിദഗ്ദർ നൽകുന്ന ഉപദേശം. വയോജനങ്ങളുടെ എണ്ണം കൂടി വരുന്നു , ഇതോടൊപ്പം ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പുതിയ പദ്ധതികൾ ആരംഭിക്കും. മാരകമായ കാൻസറിനെ നിയന്ത്രിക്കാൻ ബോധവൽക്കരണത്തിനായി സ്വകാര്യ മേഖലയും മുന്നിട്ടിറങ്ങണം. മെച്ചപ്പെട്ട ചികിൽസ തേടി കൂടുതൽ ടൂറിസ്റ്റുകൾ കേരളത്തിൽ എത്തും ,ഇത് ഹെൽത്ത് ടൂറിസം മേഖലയ്ക്ക് കൂടുതൽ വളർച്ച പ്രാപിക്കാനാകും. ഐക്യ രാഷ്ട്ര സംഘടന നിർദ്ദേശിച്ച ആരോഗ്യ രംഗത്തെ സുസ്ഥിര വികസനമാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം. ഇത് വഴി മാത്രമെ രോഗാതുരമായ അവസ്ഥയ്ക്ക് കുറവ് കണ്ടെത്താനാകൂ. വെറും ലാഭേഛ മാത്രം നോക്കാതെ സാമൂഹ്യ പ്രതിബന്ധത നിലനിർത്താൻ കെ എം സി ടി യ്ക്ക് കഴിയുന്നതിനാലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും മെഡിസിപ്പ് പദ്ധതിയിലും സർക്കാറുമായി കൈകോർക്കുന്നത്. കെ എം സി ടി സ്വകാര്യ മേഖലയിലാണെങ്കിലും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും എത്തിയതോടെ നാടിന് മുതൽ കൂട്ടായി മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു . കെ എം സി ടി ക്യാമ്പസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ കെ എം സി ടി ഹോസ്പിറ്റൽ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കെ എം സി ടി ഫൗണ്ടർ ചെയർമാൻ ഡോ.കെ മൊയ്തു അധ്യക്ഷത വഹിച്ചു. എ വി അബ്ദു റഹിമാൻ ഹാജി മെമ്മോറിയൽ പി ജി ഡോക്ടേർസ് ഹോസ്റ്റൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,കോളജ് ഓഫ് എഞ്ചിനിയറിംഗ് ഫോർ എമർജിംഗ് ടെക്നോളജിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. റിഹാബിലിറ്റേഷൻ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും, ആയുർ വേദ കോളജ് പുതിയ ബ്ലോക്കിന്റെയും ഇ മറിയം മെമ്മോറിയൽ ഹോസ്റ്റലിന്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയും മഠത്തിൽ ആയിഷ മെമ്മോറിയൽ ഹോസ്റ്റൽ, സ്പോർട്സ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം കർണ്ണാടക ഗവ. അഷ്വറൻസ് ചെയർമാൻ ബി എം ഫാറൂഖും റിസർച്ച് സെന്ററും ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം എ ഐ സി ടി ഇ ഉപദേശകൻ ഡോ. രമേഷ് ഉണ്ണികൃഷ്ണനും നിർവ്വഹിച്ചു.

എം എൽ എ മാരായ ലിന്റോ ജോസഫ് , പി ടി എ റഹീം, ഇ കെ വിജയൻ , യു എ ലത്തീഫ്, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ടി സിദ്ദിഖ്, കെ എം സച്ചിൻ ദേവ് , മുൻസിപ്പൽ ചെയർമാൻ പി ടി ബാബു, കൗൺസിലർ എം വി രജനി, പി മോഹനൻ മാസ്റ്റർ, കെ കെ ബാലൻ, ഒ അബ്ദു റഹിമാൻ , റാഫി പി ദേവസി, വി അനിൽ കുമാർ , സുബൈർ കമാൽ, അഡ്വ.കെ പി ബഷീർ എന്നിവർ സംസാരിച്ചു.

കെ എം സി ടി ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി ഡോ.കെ എം നവാസ് സ്വാഗതവും ട്രസ്റ്റിയും ഡയറക്ടറുമായ ഡോ. ആയിഷ നസ്റിൻ നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply