GeneralLatest

ചക്രവാതച്ചുഴി രൂപം കൊള്ളും, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Nano News

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിലാണിത്.

മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ഇത് ശക്തിയാര്‍ജ്ജിച്ച് ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും.


Reporter
the authorReporter

Leave a Reply