റഫീഖ് തോട്ടുമുക്കം
കോഴിക്കോട്:കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ അറക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ഇന്ന് രാവിലെ 5 മണിയോടുകൂടി ആയിരുന്നു സംഭവം.
മണിക്കൂറുകളോളം പലയിടങ്ങളിലായി ഓടിയ പോത്തിനെ ഉച്ച 12 മണിയോടുകൂടിയാണ് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡ് അങ്ങാടിയിൽ വെച്ച് നാട്ടുകാരും മുക്കം ഫയർഫോഴ്സും ചേർന്ന് സാഹസികമായി പിടികൂടിയത്.

ഇസ്മായിൽ എന്ന ആളുടെ പോത്താണ് വിരണ്ടോടിയത്. വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു.നിസ്സാര പരിക്കാണ്.വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പോത്തിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും ആളുകൾക്ക് ചെറിയതോതിലുള്ള പരിക്കുകളുണ്ട്.
രക്ഷാപ്രവർത്തനത്തിന് മുക്കം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ഷംസുദ്ദീൻ ,ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഫയസ് അഗസ്റ്റിൻ,ഫയർ ഓഫീസർമാരായ ജലീൽ ,ഷൈബിൻ,ജയേഷ്,ജിതിൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.
