സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ് ബി ശിവനെ തെരഞ്ഞെടുത്തു.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ് ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ യെയും (ചിത്രം കോട്ടില്ലം) തെരഞ്ഞെടുത്തു. വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ വിനോദ് വേണുഗോപാൽ രണ്ടാം സ്ഥാനവും മിത്രൻ എം എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജയേഷ് പാടിച്ചാലിനും (ചിത്രം കാപ്പുകാടുകൾ) മനോജ് കോലായിയ്ക്കുമാണ് (ചിത്രം ദേവൂട്ടി) ഹ്രസ്വചിത്ര മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്. യാത്രാവിവരണ മത്സരം (ഇംഗ്ലീഷ്) വിജയികൾ: സുജിത എസ് ( ഒന്നാംസ്ഥാനം), രഹ്നാ റഫീഖ്,...





