ശബരിമല യാത്ര നിരക്ക്- സാധാരണ നിരക്കിലേക്ക് മാറ്റണം : ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി.
കോഴിക്കോട്. ശബരിമല തീർത്ഥാടകർക്ക് സാധാരണ നിരക്കിൽ തീവണ്ടി - കെ എസ് ആർ ടി സി ബസ് യാത്ര സംവിധാനം ഉറപ്പുവരുത്തണമെന്ന് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ. ഷെവലിയാർ സി.ഇ. ചാക്കുണ്ണി, വൈസ് ചെയർമാൻ കെ.എസ്. ജോൺസൺ ഹൈദരാബാദ്, ജനറൽ കൺവീനർ എം.സി. ജോൺസൺ എന്നിവർ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ശബരിമലയിലേക്കുള്ളതെല്ലാം സ്പെഷ്യൽ സർവീസ് ആണെന്നാണ് കെ എസ് ആർ ടി സിയുടെ അവകാശ വാദം. കെ എസ് ആർ ടി സി സർവീസുകൾക്ക് ളാഹ മുതൽ പമ്പ് വരെയും, എരുമേലി മുതൽ...








