ഫറോക്ക് പാലത്തിൻ്റെ അറ്റകുറ്റപ്പണിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി.
കോഴിക്കോട്:ഫറോക്ക് പാലത്തിൻ്റെ നവീകരണവും അറ്റകുറ്റപണിയും നടത്തിയതിലെ അഴിമതി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതൃത്വത്തിൽ മണ്ഡലം എം എൽ എയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഫറോക്ക് പഴയപാലം റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു.പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.കേരളത്തിൽ നടക്കുന്ന വികസനം നീർക്കുമിള പോലെയാണെന്ന് പ്രകാശ് ബാബു...









